Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opposition

അ​വ​സാ​ന വാ​ക്ക് പ​റ​യാ​ൻ പി​ണ​റാ​യി ആ​രാ​ണ്?; 'വെ‌​ടി​പൊ​ട്ടി​ച്ച്' സി.​ദി​വാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ ചൊ​ല്ലി സി​പി​എം - സി​പി​ഐ ബ​ന്ധം ഉ​ല​യു​ന്നു. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് അ​വ​സാ​ന വാ​ക്ക് പ​റ​യാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ആ​രാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ ചോ​ദി​ച്ചു.

ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ദി​വാ​ക​ര​ന്‍റെ രൂ​ക്ഷ പ്ര​തി​ക​ര​ണം. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ്. അ​ത്ത​ര​മൊ​രു സ​മീ​പ​നം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. മു​ന്ന​ണി​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​തും വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട​തും സി​പി​എ​മ്മാ​ണ്.

ഉ​പ​നേ​തൃ​സ്ഥാ​നം സി​പി​എ​മ്മി​ന് അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല. ഉ​പ​നേ​താ​വി​നെ വേ​ണ്ടെ​ന്നാ​ണെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് സി​പി​എം ഇ​ത്ര​യും ബ​ഹ​ളം വ​യ്ക്കു​ന്ന​ത്. ത​രി​ല്ല എ​ന്ന് പ​റ​യാ​ൻ പി​ണ​റാ​യി വി​ജ​യ​ന് എ​ന്താ​ണ് കാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ച​ർ​ച്ച​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ഉ​പ​നേ​തൃ​സ്ഥാ​നം ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് പ​റ​യാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ദി​വാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഉ​പ​നേ​തൃ​സ്ഥാ​നം സി​പി​എ​മ്മി​ന് ത​ന്നെ​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

Kerala

നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല; പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം : പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം വി​ട്ടി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ഒ​രു പ​ദ​വി​യ​ല്ല. എ​ന്നാ​ൽ മു​ന്ന​ണി​യി​ൽ പാ​ലി​ക്ക​പ്പെ​ടേ​ണ്ട സ​മീ​പ​നം ഉ​ണ്ടാ​ക​ണം.

ഇ​ക്കാ​ര്യ​ത്തി​ൽ യ​ഥാ​സ​മ​യം ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ട​തു​മു​ന്ന​ണി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം ഉ​ട​ൻ ചേ​രാ​ൻ ക​ഴി​യു​മെ​ന്നാ​ണു വി​ചാ​രി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ വി​ശ​ദ​മാ​യി ത​ന്നെ പ​രി​ശോ​ധി​ച്ചു.

ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു മു​ദ്രാ​വ​ക്യ​ങ്ങ​ളി​ല​ട​ക്കം വ​ലി​യ പാ​ളി​ച്ച​യു​ണ്ടാ​യി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വും യു​പി മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം വാ​യി​ക്ക​ലു​മൊ​ക്കെ ഇ​ട​തു​പ​ക്ഷ​ത്തി​നു ചേ​ർ​ന്ന​ത​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ബി​നോ​യി വി​ശ്വം പ​റ​ഞ്ഞു.

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ പ​ദ​വി; സി​പി​എം - സി​പി​ഐ ച​ർ​ച്ച ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ സി​പി​എം-​സി​പി​ഐ നേ​തൃ​ത്വ​ങ്ങ​ൾ ഇ​ന്ന് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും. പ​ദ​വി​യി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം വി​ളി​ക്ക​രു​തെ​ന്ന സി​പി​ഐ​യു​ടെ ക​ത്തി​നെ തു​ട​ർ​ന്നാ​ണ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്ക് വ​ഴി തെ​ളി​യു​ന്ന​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ത​മ്മി​ലാ​കും ഇ​ന്ന് ച​ർ​ച്ച ന​ട​ക്കു​ക. നാ​ളെ ചേ​രു​ന്ന സി​പി​ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ച​ർ​ച്ച​യു​ടെ തീ​രു​മാ​നം ബി​നോ​യി വി​ശ്വം അ​റി​യി​ക്കും.

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​എം. അ​തേ​സ​മ​യം പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി ഇ​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യം സി​പി​ഐ​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Kerala

മോദിയെക്കൊണ്ട് പിണറായിയുടെ വീട് റെയ്ഡ് ചെയ്യിച്ചത് ഞാൻ: പ്രതിപക്ഷത്തെ പരിഹസിച്ച് സതീശൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വീ​​​​ട്ടി​​​​ലെ ഇ​​​​ഡി റെ​​​​യ്ഡു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു താ​​​​ൻ മൗ​​​​നി​​​​ബാ​​​​ബ​​​​യാ​​​​ണോ​​​​യെ​​​​ന്ന് ചോ​​​​ദി​​​​ച്ച് 12 ത​​​​വ​​​​ണ​​​​യാ​​​​ണ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​തെ​​​​ന്നും അ​​​​തി​​​​ൽ ഒ​​​​രു​​​​ത​​​​വ​​​​ണ മൈ​​​​ക്ക് മു​​​​ഖ​​​​ത്ത് ഇ​​​​ടി​​​​ച്ചെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. മൈ​​​​ക്ക് മു​​​​ഖ​​​​ത്ത് ഇ​​​​ടി​​​​ച്ചി​​​​ട്ടും താ​​​​ൻ മി​​​​ണ്ടാ​​​​തെ പോ​​​​യി.

ഇ​​​​തൊ​​​​ക്കെ ശ​​​​രി​​​​യാ​​​​ണോ എ​​​​ന്നു ചി​​​​ന്തി​​​​ക്ക​​​​ണം. രാ​​​​വി​​​​ലെ ന​​​​ട​​​​ക്കാ​​​​ൻ ഇ​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴും തി​​​​രി​​​​ച്ചു വ​​​​ണ്ടി​​​​യി​​​​ൽ ക​​​​യ​​​​റു​​​​ന്പോ​​​​ഴു​​​​മെ​​​​ല്ലാം ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി പി​​​​ന്തു​​​​ട​​​​ർ​​​​ന്നു. ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും കൊ​​​​ച്ചി​​​​യി​​​​ൽ രാ​​​​ത്രി വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴും ചാ​​​​ന​​​​ലു​​​​ക​​​​ൾ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി പി​​​​ന്നാ​​​​ലെ വ​​​​ന്നു.

“ഞാ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മോ​​​​ദി​​​​യെ നേ​​​​രി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത്. ക​​​​ണ്ട ഉ​​​​ട​​​​നെ ഞാ​​​​ൻ പ​​​​റ​​​​ഞ്ഞു, ഇ​​​​ഡി​​​​യെ ക്കൊണ്ട് പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ വീ​​​​ട് ഉ​​​​ട​​​​ൻ റെ​​​​യ്ഡ് ചെ​​​​യ്യ​​​​ണം. മോ​​​​ദി അ​​​​പ്പോ​​​​ൾ ത​​​​ന്നെ ഫോ​​​​ണ്‍ എ​​​​ടു​​​​ത്ത് കു​​​​ത്തി. സ​​​​തീ​​​​ശ​​​​ൻ വ​​​​ന്നി​​​​ട്ട് ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു കാ​​​​ര്യം പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്. നാ​​​​ളെ രാ​​​​വി​​​​ലെ ത​​​​ന്നെ എ​​​​ല്ലാ സ്ഥ​​​​ല​​​​ത്തും റെ​​​​യ്ഡ് ചെ​​​​യ്യ​​​​ണം. ഞാ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഒ​​​​രു സ്ഥ​​​​ല​​​​ത്ത് പോ​​​​രാ, 12 സ്ഥ​​​​ല​​​​ത്ത് ചെ​​​​യ്യ​​​​ണം. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് 12 സ്ഥ​​​​ല​​​​ത്ത് റെ​​​​യ്ഡ് ചെ​​​​യ്ത​​​​ത്’- ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മു​​​​ൻ മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ മ​​​​റ്റാ​​​​രു പ​​​​റ​​​​ഞ്ഞാ​​​​ലും ത​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​ങ്ങ​​​​നെ പ​​​​റ​​​​യി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

താ​​​​ൻ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ട സ​​​​മ​​​​യം താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്പോ​​​​ഴ​​​​ല്ല. മ​​​​റി​​​​ച്ച്, താ​​​​ൻ എ​​​​പ്പോ​​​​ൾ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മെ​​​​ങ്കി​​​​ലും ത​​​​നി​​​​ക്ക് വേ​​​​ണം. പ്ര​​​​തി​​​​ക​​​​ര​​​​ണം പ​​​​ഠി​​​​ച്ചി​​​​ട്ടാ​​​​ക​​​​ണം. വെ​​​​റു​​​​തെ പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ല. ഇ​​​​തി​​​​നെ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ശൈ​​​​ലി​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യ​​​​രു​​​​ത്. എ​​​​നി​​​​ക്ക് മു​​​​ൻ​​​​പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ക​​​​ണ്ടി​​​​ട്ടു​​​​ണ്ട്. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ക​​​​ണ്ടി​​​​ട്ടു​​​​ണ്ട്.

Kerala

പ്രതിപക്ഷസമരം കനഗോലുവിന്‍റെ നിർദേശപ്രകാരമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ചത്തെ സമരം സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് അഞ്ച് മിനിറ്റ് ഇടവിട്ട് നിർദേശം നൽകുകയായിരുന്നു. കനഗോലുവിന്‍റെ നിർദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു.

പ്രതിപക്ഷനേതാവിന് എന്ത് സംഭവിച്ചുവെന്നറിയില്ല. കഴിഞ്ഞദിവസം തനിക്കെതിരെ തരംതാഴ്ന്ന വാക്കുകൾ ഉപയോഗിച്ചുവെന്നും പിറ്റേന്ന് സഭയിൽ വന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും ശിവൻകുട്ടി പറഞ്ഞു.

എല്ലാവരോടും പുച്ഛം മാത്രമാണ് പ്രതിപക്ഷനേതാവിന്. തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി അദ്ദേഹം മാറി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണ്. എന്നാൽ മൂന്നാമതും ഇടതുസർക്കാർ അധികാരത്തിൽ വരും. വിരട്ടൽ വേണ്ടെന്നും തങ്ങൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലർക്കും മുണ്ട് തലയിലിട്ട് പോകേണ്ടിവരുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Kerala

പ്ര​തി​പ​ക്ഷ​ത്തി​നു കെ​ണി​യൊ​രു​ക്കാ​ൻ ഭ​ര​ണ​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​സം​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഭ​ര​ണ​പ​ക്ഷ​ത്തെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ വ​ലി​പ്പ​ത്തി​ൽ പ്രി​ന്‍റ് ചെ​യ്ത ഫോ​ട്ടോ ഉ​യ​ർ​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ടി​രു​ന്നു. ചി​ത്രം ക​ണ്ടെ​ങ്കി​ലും സ​തീ​ശ​ൻ അ​തേ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ല. സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ല​ക്കാ​ർ​ഡു​ക​ളും ചി​ത്ര​ങ്ങ​ളു​മൊ​ക്കെ നി​യ​മ​സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ​മാ​ണ്. ഇ​ന്ന​ലെ ആ ​പ​ണി ഭ​ര​ണ​പ​ക്ഷം ഏ​റ്റെ​ടു​ത്തു.

സോ​ണി​യാ​ഗാ​ന്ധി​ക്കൊ​പ്പം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ൽ​ക്കു​ന്ന ഫോ​ട്ടോ ആ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. പോ​റ്റി​യേ കേ​റ്റി​യേ... എ​ന്നു തു​ട​ങ്ങു​ന്ന പാ​ര​ഡി പാ​ട്ടു​ക​ൾ കേ​ട്ട് ഒ​രു​പാ​ടു വി​ഷ​മി​ച്ച ഭ​ര​ണ​പ​ക്ഷം ഈ ​ചി​ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത് ഒ​രു മ​ധു​ര​പ്ര​തി​കാ​രം പോ​ലെ ആ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​ന്ന ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യു​ടെ കൊ​ട്ടി​ക്ക​ലാ​ശ​ദി​നം സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷം ശ്ര​മി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കെ​തി​രേ സ​തീ​ശ​ൻ മോ​ശ​പ്പെ​ട്ട ഭാ​ഷ​യി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു തു​ട​ക്കം. സ​തീ​ശ​നെ വെ​ള്ള ഡ്ര​സി​ട്ട സം​ഘി എ​ന്നു വ​രെ കെ.​ഡി. പ്ര​സേ​ന​ൻ വി​ശേ​ഷി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി പ്ര​സം​ഗം കൂ​ടി കേ​ട്ട​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ത​ന്ത്രം വ്യ​ക്ത​മാ​യി. സ​തീ​ശ​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ ഏ​റെ​യും.

ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു പ​ഴ​യ വീ​ര്യ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ൽ അ​വ​ർ​ക്കു നേ​രെ​യു​ള്ള ഒ​രു കു​ത്തു കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗ​ത്തി​നു പ​തി​വു വീ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​നു നേ​രെ​യും എ​ന്തോ ഒ​രു​ങ്ങി വ​രു​ന്നു എ​ന്ന സൂ​ച​ന​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഭ​ര​ണ​മാ​റ്റം എ​ന്ന​തു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചു ക​ഴി​ഞ്ഞ കാ​ര്യ​മാ​ണെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു നൂ​റു സീ​റ്റ് കി​ട്ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ര​മേ​ശി​നു സം​ശ​യ​മൊ​ന്നു​മി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം കൊ​ണ്ടു പ​ല​തും ചെ​യ്തു എ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ത്തി​നു ബോ​ധ്യ​മാ​കു​ന്നി​ല്ലെ​ന്നു പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ആ​കെ പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന​ത് ദേ​ശീ​യ​പാ​ത വി​ക​സ​ന​മാ​ണ്. പൊ​ളി​ഞ്ഞു വീ​ണ​തോ​ടെ അ​തു ’ഞ​ങ്ങ​ളു​ടേ’​ത​ല്ലാ​താ​യി. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തേ​ക്കു​റി​ച്ചാ​യി​രു​ന്നു സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലും അ​നൂ​പ് ജേ​ക്ക​ബു​മൊ​ക്കെ പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്ത് ഒ​രു വ​ർ​ഗീ​യ ക​ലാ​പം പോ​ലു​മി​ല്ല എ​ന്ന​ത് ഇ​ട​തു​പ​ക്ഷം ഭ​ര​ണ​നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​ത് ഈ​യ​ടു​ത്താ​ണ്. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഇ​ക്കാ​ര്യം ച​ർ​ച്ച​യ്ക്കി​ട​യി​ൽ പ​റ​ഞ്ഞെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി​യി​ൽ ഇ​ക്കാ​ര്യ വി​സ്ത​രി​ച്ചു പ​റ​ഞ്ഞു. അ​തി​നു പി​ന്നി​ലു​ള്ള രാ​ഷ്ട്രീ​യ ല​ക്ഷ്യം ന​ന്നാ​യി അ​റി​യാ​വു​ന്ന​തി​നാ​ലാ​കാം പ്ര​തി​പ​ക്ഷം അ​തേ​ക്കു​റി​ച്ചൊ​ന്നും പ​റ​ഞ്ഞി​ല്ല.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ​യും എ.​കെ. ബാ​ല​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​തു വ​ർ​ഗീ​യ​മാ​യ പ്ര​സ്താ​വ​ന​ക​ളാ​യി​രു​ന്നു എ​ന്നു സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. നി​ങ്ങ​ൾ ആ ​വ​ഴി പോ​ക​രു​തെ​ന്നും സ​തീ​ശ​ൻ അ​ഭ്യ​ർ​ഥി​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന​ത്തെ സ​ർ​ക്കാ​രി​നെ​തി​രേ സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നേ​ക്കു​റി​ച്ചു ഭ​ര​ണ​പ​ക്ഷ​ത്തു നി​ന്നു​ണ്ടാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കും സ​തീ​ശ​ൻ മ​റു​പ​ടി ന​ൽ​കി. " ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​നെ ഞാ​ൻ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. തെ​റ്റു​ക​ൾ തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടു​മു​ണ്ട്. നി​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​ൻ നി​ങ്ങ​ൾ​ക്കു മു​ട്ടി​ടി​ക്കും'- ഭ​ര​ണ​പ​ക്ഷ​ത്തെ നോ​ക്കി സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​ചോ​ദ്യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു- നാ​ടി​നെ ഇ​ക​ഴ്ത്തി കാ​ണി​ക്കാ​ൻ പാ​ടു​ണ്ടോ? ചെ​റു​പ്പ​ക്കാ​ർ പ​ഠ​നാ​വ​ശ്യ​ത്തി​നു​ൾ​പ്പെ​ടെ നാ​ടു​വി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും അ​ന്യ​നാ​ട്ടു​കാ​ർ കേ​ര​ള​ത്തി​ലേ​ക്കു പ​ഠി​ക്കാ​ൻ വ​രാ​ൻ താ​ത്പ​ര്യം കാ​ട്ടു​ന്നു എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

വി​ള​പ്പി​ൽ​ശാ​ല​യി​ൽ ബി​സ്മി​ർ എ​ന്ന​യാ​ൾ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കി. ര​ണ്ടു മ​ണി​ക്കൂ​ർ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ മ​റു​പ​ടി പ​റ​ഞ്ഞ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം വാ​ക്കൗ​ട്ട് ന​ട​ത്തി. പി​ന്നാ​ലെ ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

നി​യ​മ​സ​ഭ​യി​ല്‍ ചീ​ഫ് മാ​ർ​ഷ​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വം: മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡ് ചീ​ഫ് മാ​ർ​ഷ​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. റോ​ജി എം. ​ജോ​ൺ, എം. ​വി​ൻ​സ​ന്‍റ്, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നു, സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ചീ​ഫ് മാ​ർ​ഷ​ലി​നെ ആ​ക്ര​മി​ച്ചു, അ​ദ്ദേ​ഹ​ത്തി​ന് ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചീ​ഫ് മാ​ർ​ഷ​ൽ ഷി​ബു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ആ​രു​ടെ​യും പേ​രു​പ​റ​ഞ്ഞി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി​യു​ടെ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശ​ത്തെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബോ​ഡി ഷെ​യ്മിം​ഗി​നെ ന്യാ​യീ​ക​രി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മു​ഖ്യ​മ​ന്ത്രി ഒ​രു അം​ഗ​ത്തി​ന്‍റെ​യും പേ​രു പ​റ‍​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി പ​റ​ഞ്ഞ​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ജേ​ഷ് സ​ഭ​യി​ൽ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. എ​ന്തു തോ​ന്നി​വാ​സ​മാ​ണ് പ്ര​തി​പ​ക്ഷം കാ​ണി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ ല​ജ്ജ തോ​ന്നു​ന്നി​ല്ലേ ഇ​വ​ർ​ക്ക്. എ​ന്ത് അ​ക്ര​മ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഗു​ണ്ടാ​യി​സ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും മ​ന്ത്രി രാ​ജേ​ഷ് പ​റ​ഞ്ഞു.

Kerala

ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം, പി​ടി​ച്ചു​വാ​ങ്ങ​ണ​മെ​ന്ന് സ്പീ​ക്ക​ർ; സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്ന നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ഇ​ന്ന് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശം ഉ​യ​ർ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രെ വെ​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​ൻ സ്പീ​ക്ക​ർ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തോ​ടെ, ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. ചെ​യ​റി​നു മു​ന്നി​ൽ നി​ന്ന് ബാ​ന​ർ പി​ടി​ച്ചു വാ​ങ്ങാ​ൻ സ്പീ​ക്ക​ർ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രോ​ട് പ​റ​ഞ്ഞ​തോ​ടെ സ​ഭ​യി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു.

National

പോ​രു ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ല്കും

ന്യൂ​ഡ​ല്‍​ഹി: വോ​ട്ട് കൊ​ള്ള വി​വാ​ദ​ത്തി​ൽ പോ​രി​നു​റ​ച്ച് പ്ര​തി​പ​ക്ഷം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്നാ​വ‍​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ നോ​ട്ടീ​സ് ന​ല്കും. ഇ​ന്നു രാ​വി​ലെ ചേ​ര്‍​ന്ന ഇ​ന്ത്യാ സ​ഖ്യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വോ​ട്ടു​കൊ​ള്ള സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ത്തി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മാ​പ്പു​പ​റ​യ​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇം​പീ​ച്ച്മെ​ന്‍റ് കൊ​ണ്ടു​വ​രാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം നീ​ക്കം ആ​രം​ഭി​ച്ച​ത്.

നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നാ​യി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​ണ് ആ​ദ്യ ന​ട​പ​ടി. പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലും മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ മാ​ത്ര​മെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ ഇം​പീ​ച്ച്‌ ചെ​യ്യാ​ൻ സാ​ധി​ക്കൂ. എ​ന്നാ​ൽ, നി​ല​വി​ൽ പ്ര​മേ​യം പാ​സാ​ക്കാ​ൻ മാ​ത്ര​മു​ള്ള അം​ഗ​ങ്ങ​ള്‍ ഇ​ന്ത്യാ സ​ഖ്യ​ത്തി​നി​ല്ല.

അ​തേ​സ​മ​യം, വോ​ട്ട് കൊ​ള്ള വി​ഷ​യ​ത്തി​ൽ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പ്ര​ക്ഷു​ബ്ധ​മാ​യി. ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​ന​ടു​ത്തേ​ക്ക് വ​രെ​യെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. പി​ന്നാ​ലെ 12 മ​ണി​വ​രെ ലോ​ക്സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ര​ണ്ടു മ​ണി​വ​രെ നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്.

National

വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന മാ​ർ​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് ഭ​വ​നു​മു​ന്നി​ൽ​വ​ച്ച് ഡ​ൽ​ഹി പോ​ലീ​സ് ത​ട​ഞ്ഞു.

ബാ​രി​ക്കേ‍​ഡ് ചാ​ടി​ക്ക​ട​ക്കാ​ൻ എം​പി​മാ​ർ ശ്ര​മി​ച്ച​തോ​ടെ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് എം​പി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പോ​രാ​ട്ട​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 30 പേ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​മെ​ന്ന് നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up